മലപ്പുറം: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പരസ്യ പ്രതികരണവുമായി എം.എല്‍.എ അന്‍വര്‍.
കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ പാര്‍ട്ടി അഭ്യര്‍ഥന മാനിച്ച് പൊതു പ്രസ്താവനകള്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. പാര്‍ട്ടി പ്രസ്താവന വിശ്വസിച്ചാണ് പാര്‍ട്ടി നിര്‍ദേശം മാനിച്ചത്. പക്ഷേ എഡിജിപി അജിത്കുമാറിനെതിരെയുള്ള അന്വേഷണം കൃത്യമല്ലെന്ന് അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകള്‍ പരിശോധിച്ചില്ല. പി.വി.അന്‍വര്‍ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ ഇട്ടു കൊടുത്തു. കള്ളക്കടത്തുകാരെ ഞാന്‍ മഹത്വവല്‍കരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്കു നേരെയുണ്ടായി. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാര്‍ട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു.
പാര്‍ട്ടി ലൈനില്‍ നിന്നും താന്‍ വിപരീതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കന്മാര്‍ക്ക് സാധാരണക്കാരുടെ വിഷയത്തില്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാല്‍ രണ്ടടി കൂടി പൊലീസ് സ്റ്റേഷനില്‍ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തില്‍. ഇതിനു കാരണം പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാര്‍ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂര്‍വം ഒന്നും നടക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. സിറ്റിങ് ജഡ്ജിയെ കൊണ്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണം. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം.” അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷകരമാകുന്ന നടപടികളില്‍നിന്നും പരസ്യപ്രസ്താവനകളില്‍നിന്നും അന്‍വര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും എഡിജിപിക്കെതിരായ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ അന്‍വര്‍ തയാറായിരുന്നില്ല.
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്
പരസ്യ പ്രതികരണവുമായി അന്‍വര്‍