പൂരം കലക്കല്‍: തുടരന്വേഷണം ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷം

പൂരം കലക്കല്‍: തുടരന്വേഷണം ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷം

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച് അന്വേഷണം ആവശ്യമെങ്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തനിക്കു ലഭിച്ചെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടരന്വേഷണത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ടില്‍ വീഴ്ചയുണ്ടോ, പുതുതായി അന്വേഷണം നടത്തണോ, പുതിയ അന്വേഷണ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണോ എന്നിവ അടക്കമുള്ള കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി പരിശോധിക്കുക.

അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന് പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ഇന്നലെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ടത്.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നിലപാട് ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് വിശദമായ പരിശോധനയ്ക്ക് ആഭ്യന്തരവകുപ്പ് നിര്‍ബന്ധിതരായിരിക്കുന്നത്. എഡിജിപിയെ മാറ്റണമെന്നാണ് സിപിഐ നിലപാട്. ആര്‍എസ്എസ് ഉന്നത നേതാക്കളെ എഡിജിപി അജിത് കുമാര്‍ സന്ദര്‍ശിച്ച വിവരം പുറത്തുവന്നതോടെയാണ് പ്രതിപക്ഷവും ഘടകകക്ഷികളും അതിശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.

 

 

പൂരം കലക്കല്‍: തുടരന്വേഷണം
ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷം

 

Share

Leave a Reply

Your email address will not be published. Required fields are marked *