ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി; ലോറിയുടെ കാബിനുള്ളില്‍ മൃതദേഹവും

ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി; ലോറിയുടെ കാബിനുള്ളില്‍ മൃതദേഹവും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ ഒരു മൃതദേഹവും കണ്ടെത്തി. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാണാതായി 72-ദിവസത്തിന് ശേഷമാണ് ലോറിയും ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ജൂലായ് 16-ന് രാവിലെ പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്.

 

 

ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി; ലോറിയുടെ കാബിനുള്ളില്‍ മൃതദേഹവും

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *