നികുതിയടക്കം ഒരുപവന്‍ സ്വര്‍ണ്ണത്തിന് 61,000 രൂപ
റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ വില കുതിക്കുന്നു.ഗ്രാമിന് 60 രൂപ ഉയര്‍ന്ന് വില 7,060 രൂപയായി. 480 രൂപ വര്‍ധിച്ച് 56,480 രൂപയാണ് പവന്‍ വില. ഇന്നലെയാണ് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഗ്രാം വില 7,000 രൂപയും പവന്‍ വില 56,000 രൂപയും കടന്നത്. ജിഎസ്ടിയും ഹോള്‍മാര്‍ക്ക് ഫീസും മിനിമം പണിക്കൂലിയും അടക്കം ഇന്ന് 61,140 രൂപയെങ്കിലും കൊടുത്താലേ കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ.
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് ഇന്ന് 45 രൂപ മുന്നേറി പുതിയ ഉയരമായ 5,840 രൂപയിലെത്തി. വെള്ളി വിലയും ഉയരുകയാണ്. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് വില 98 രൂപയായി. രാജ്യാന്തര വിലക്കയറ്റമാണ് കേരളത്തിലും സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കയില്‍ വീണ്ടും പലിശ കുറയാനുള്ള സാധ്യത, ഇസ്രയേല്‍-ഹിസ്ബുല്ല സംഘര്‍ഷം എന്നിവയാണ് സ്വര്‍ണവിലയെ മുന്നോട്ട് നയിക്കുന്നത്.
റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു