ഡല്‍ഹി : ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ( എഛ്. ആര്‍. ഡി. എഫ് ) ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ശൈത്യ കാല കമ്പിളി വസ്ത്രവിതരണം ഡല്‍ഹി ലോദി റോഡ് മെഹര്‍ ചാന്ദ് മാര്‍ക്കറ്റിന്ന് സമീപമുള്ള ഹരിജന്‍ ക്യാമ്പില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി, യുപി, മഹാരാഷ്ട്ര, ഹരിയാന, ഹിമാചല്‍ പ്രദേശ്, ആസ്സാം,ബംഗാള്‍ ബീഹാര്‍, ഝാര്‍ഖണ്ട്, ഒഡിഷ്യാ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എഛ്. ആര്‍. ഡി. എഫ് തണുപ്പ് കാലത്ത് സൗജന്യമായി കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്യുന്നത്. കൂടാതെ അനാഥര്‍ക്കും അഗതികള്‍ക്കും ഭക്ഷണവിതരണവും നടത്തുന്നുണ്ട്. ചടങ്ങില്‍ സമാജ് കല്യാണ്‍ സമിതി ചെയര്‍മാന്‍ ഡോ. സര്‍ഫറസ് നവാസ്, സാല്‍വേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. അന്‍സാര്‍ ആലം,ഇന്റഗ്രേറ്റഡ് സൊസൈറ്റി ചെയര്‍മാന്‍ മുഹമ്മദ് സമാന്‍, ഇന്ത്യാ ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ ഇമാം ഹിഫ് സുര്‍ റഹ്‌മാന്‍ ഖാന്‍, എം. ടി. ബുഷൈര്‍, എച്ച്.ആര്‍. ഡി.എഫ് ഡല്‍ഹി കോ ഓഡിനേറ്റര്‍ അഫ്‌സല്‍ യൂസുഫ് അസീം നദ്‌വി, അര്‍ഷദ് നദ്‌വി തുടങ്ങിയവരും സംബന്ധിച്ചു. ഡല്‍ഹി ആസ്ഥാനമായി വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ മേഖലകളില്‍ ഇരുപത് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന എഛ്. ആര്‍. ഡി. എഫ് ഉത്തരേന്ത്യയിലെ പിന്നാക്ക ഗ്രാമങ്ങളില്‍ നിരവധി കുടിവെള്ള പദ്ധതികളും ഭവന ദാന പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ബീഹാര്‍ ഠാക്കൂര്‍ ഗഞ്ചില്‍ പബ്ലിക് സ്‌കൂള്‍ നടത്തുന്നുണ്ട്.
സ്‌കൂള്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നു. സര്‍ക്കാറിന്റെ നിയങ്ങള്‍ പാലിച്ചുള്ള ഒരു റജിസ്േ്രടഡ് എന്‍.ജി.ഒ ആണിത്. സംഭാവനകള്‍ക്ക് 80 എ പ്രകാരം ടാക്‌സ് ഇളവ് ലഭിക്കും. ഇത്തരം ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും സഹായിക്കണമെന്ന് എഛ്. ആര്‍. ഡി. എഫ് ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.
ശൈത്യ കാല വസ്ത്ര വിതരണം ആരംഭിച്ചു