കുടുംബ സഹായ ഫണ്ട് കൈമാറി

കുടുംബ സഹായ ഫണ്ട് കൈമാറി

കോഴിക്കോട്: ദമാം നവോദയ അംഗമായിരിക്കെ മരണപ്പെട്ട അത്തോളി സ്വദേശി അയൂബിന്റെ കുടുംബത്തിന് സംഘടന നല്‍കുന്ന കുടുംബ സഹായ ഫണ്ട് സിപിഐഎം ഫറൂഖ് ഏരിയാ സെക്രട്ടറി രാധാഗോപി കൈമാറി. ചടങ്ങില്‍ സിപിഐഎം ഫറൂഖ് ലോക്കല്‍ സെക്രട്ടറി പ്രകാശന്‍ പേരോത്ത് അദ്ധ്യക്ഷത വഹിച്ചു. നവോദയ മുന്‍ രക്ഷാധികാരി കൃഷ്ണന്‍ മന്നോത്ത്, സീനിയര്‍ സിറ്റിസന്‍ ജില്ലാ കമ്മിറ്റി അംഗം ചന്ദ്രശേഖരന്‍, പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ സി.വി.ഇഖ്ബാല്‍, സിപിഐഎം അരക്കിണര്‍ ലോക്കല്‍ കമ്മിറ്റി അംഗവും നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ രുഗ്മിണി എന്നിവര്‍ സംസാരിച്ചു. നവോദയ മുന്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്ന ലോഹിതാക്ഷന്‍,വിജയകുമാര്‍ നങ്ങ്യേത്ത്, ഫൈസല്‍, പ്രവാസിസംഘം ഏരിയാ കമ്മിറ്റി അംഗങ്ങള്‍, നവോദയ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവാസി സംഘം ഫറൂഖ് ഏരിയ എക്‌സിക്യൂട്ടീവ് അംഗം ജയന്‍ ബേപ്പൂര്‍ സ്വാഗതമാശംസിച്ചു. നവോദയ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും പ്രവാസി സംഘം ഫറൂഖ് ഏരിയാ പ്രസിഡന്റുമായ പീറ്റര്‍ നന്ദി പറഞ്ഞു.

 

 

 

കുടുംബ സഹായ ഫണ്ട് കൈമാറി

 

Share

Leave a Reply

Your email address will not be published. Required fields are marked *