കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പാര്‍ട്ടി ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വച്ചു. പൊതുദര്‍ശനം വൈകിട്ട് 4 വരെ തുടരും. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനായി എറണാകുളം ഗവ. മെഡിക്കല്‍ കോളജിന് വിട്ടുനല്‍കും.
മന്ത്രിമാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍, സിപിഎം നേതാക്കളായ വൈക്കം വിശ്വന്‍, എം.എ.ബേബി, തോമസ് ഐസക്, എളമരം കരീം, എസ്.ശര്‍മ, സി.എസ്.സുജാത, എം.സ്വരാജ്, പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ അടക്കമുള്ളവര്‍ ടൗണ്‍ഹാളിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ളവര്‍ ആദരാഞ്ജലികളര്‍പ്പിക്കും.
ഏഴു ദശകത്തോളം എറണാകുളത്തിന്റെ പൊതു ജീവിതത്തില്‍ നിറഞ്ഞു നിന്ന നേതാവാണ് എം.എം.ലോറന്‍സ്.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അദ്ദേഹം വിടവാങ്ങിയത്.