കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷന്‍ ദേശീയ നഗര ആരോഗ്യ ദൗത്യം ചെലവൂര്‍ ആരോഗ്യ കേന്ദ്രം ക്യാമ്പ് ദര്‍ശനം ഗ്രന്ഥശാലയില്‍ നടന്നു. കോര്‍പ്പറേഷന്‍ 16 -ാംവാര്‍ഡിലെ 6 ആഴ്ച മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പുകള്‍, കുഞ്ഞുങ്ങള്‍ക്കുള്ള അത്യാവശ്യ മരുന്നുകള്‍ ക്യാമ്പില്‍ ലഭ്യമാണ്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 11 മണിക്കാരംഭിക്കുന്ന ക്യാമ്പിന് ഡോ. മിത്തിരിയ, ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സുമാരായ എ കെ ഗീത , ഷിനു ജോണ്‍സണ്‍, അനീഷാ ഷാജി, ആശാ വര്‍ക്കര്‍മാരായ പി കെ നിഷ , സ്മിത, സിന്ധു പി കെ എന്നിവര്‍ നേതൃത്വം നല്കുന്നു. വിവരങ്ങള്‍ക്ക്: എം പി ഹമീദ്, കൗണ്‍സിലര്‍ :9447030820