കൊച്ചി: ജോലി സ്ഥലത്തെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹൃദയാഘാതത്താല്‍ മരിച്ച അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ വീട്ടില്‍ ആശ്വാസ വാക്കുമായി മന്ത്രി പി.രാജീവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഹൈബി ഈഡന്‍ എം.പിയും അന്നയുടെ മാതാപിതാക്കളായ സിബി ജോസഫിനെയും അനിത അഗസ്റ്റിനെയും സന്ദര്‍ശിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
ബഹുരാഷ്ട്ര കണ്‍സല്‍ട്ടിങ് സ്ഥാപനമായ ഏണ്‍സ്റ്റ് ആന്‍ഡ് യങ്ങിന്റെ (ഇവൈ) പുണെയിലെ ഓഫിസില്‍ ജോലി ചെയ്തിരുന്ന അന്ന കഴിഞ്ഞ ജൂലൈ 20നാണ് അന്തരിച്ചത്. അമ്മ അനിത അഗസ്റ്റിന്‍ മകള്‍ നേരിടേണ്ടി വന്ന അമിത ജോലിഭാരവും കടുത്ത സമ്മര്‍ദവുമെല്ലാം ചൂണ്ടിക്കാട്ടി ഇവൈ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്ത് ചര്‍ച്ചയാവുകയും കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയും ചെയ്തിരുന്നു.എന്നാല്‍ മാനേജര്‍, അസി.മാനേജര്‍ തുടങ്ങിയവര്‍ക്കെതിരെ കമ്പനി യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി.
തൊഴില്‍മേഖലയിലെ ഉദ്യോഗസ്ഥന്മാരുടെ കണ്ണുതുറപ്പിക്കാനുള്ള അവസരമാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ ലേബര്‍ നിയമത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും മന്ത്രി രാജീവ് പറഞ്ഞു.
അന്നയുടെ കുടുംബത്തിനെ ആശ്വാസിപ്പിച്ച്
മന്ത്രിയും നേതാക്കളും എത്തി