കാട്ടിലപീടികയില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി

കാട്ടിലപീടികയില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി

കോഴിക്കോട്: കാട്ടിലപീടികയില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. ബെംഗളൂരുവില്‍നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ‘എവണ്‍’ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.ശനിയാഴ്ച രാവിലെ 10.50 ഓടെയായിരുന്നു സംഭവം. നിയന്ത്രണംവിട്ട ബസ് റോഡരികിലെ വെല്‍ഡിങ് സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലെ മറ്റ് യാത്രക്കാര്‍ക്ക് കാര്യമായ പരിക്കില്ല.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് സംശയം. ബസ് ഇടിച്ചുകയറിയ കടയിലെ തൊഴിലാളികള്‍ അത്ഭുതകരമായാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.

 

 

കാട്ടിലപീടികയില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി

 

Share

Leave a Reply

Your email address will not be published. Required fields are marked *