കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കും, എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യം; കശ്മീരില്‍ മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം

കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കും, എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യം; കശ്മീരില്‍ മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം

ശ്രീനഗര്‍: ശ്രീ നഗറിലെ തിരഞ്ഞെടുപ്പ് റാലിലയില്‍ കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കും, എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം ഏഴു ലക്ഷം രൂപ
വരെയുള്ള ചികിത്സ സൗജന്യം, അധികാരത്തില്‍ എത്തിയാല്‍ കുടുംബത്തിലെ പ്രായമായ സ്ത്രീകള്‍ക്ക് വര്‍ഷം 18,000 രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ശ്രീനഗറില്‍ തിരഞ്ഞെടുപ്പ് റാലി അഭിസംബോധ ചെയ്യവേയായിരുന്നു മോദിയുടെ പ്രഖ്യാപനം. കൂടാതെ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 80,000 രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ മോദി നല്‍കി. സെപ്റ്റംബര്‍ 25ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള വോട്ടിങ് റെക്കോര്‍ഡുകളെല്ലാം തകര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

യുവതലമുറ പഠനത്തില്‍നിന്നെല്ലാം വ്യതിചലിച്ച് സ്‌കൂളുകളൊക്കെ ഉപേക്ഷിച്ച് അവരുടെ കയ്യില്‍ ആയുധങ്ങള്‍ നല്‍കി കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും സന്തോഷം കണ്ടെത്തി. അവര്‍ സ്വന്തം നേട്ടങ്ങള്‍ക്കായി ഒരു ജനതയുടെ ഭാവി ഇല്ലാതാക്കി. ജമ്മു കശ്മീരിനെതിരായ എല്ലാ ഗുഢാലോചനകളെയും ചെറുത്തു തോല്‍പിക്കേണ്ടത് അത്യാവശ്യമായിരുന്നു. യുവജനതയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് മോദി സര്‍ക്കാരിന്റെ ഉദ്ദേശ്യം, ഇത് മോദിയുടെ ഉറപ്പാണെന്നും മോദി പറഞ്ഞു.

ഈ മൂന്നു കുടുംബങ്ങളുടെ കയ്യില്‍പ്പെട്ട് മറ്റൊരു തലമുറകൂടി ഇല്ലാതാകാന്‍ ഞാന്‍ അനുവദിക്കില്ല. അതിനാലാണ് കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്നത്. ഇപ്പോള്‍ ജമ്മു കശ്മീരില്‍ സ്‌കൂളുകളും കോളജുകളും സാധാരണപോലെ പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ കയ്യില്‍ പേനയും ബുക്കും ലാപ്‌ടോപ്പുമാണ്. ഇപ്പോള്‍ സ്‌കൂളുകളില്‍ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കാനില്ല. പകരം പുതിയ സ്‌കൂളുകള്‍, കോളേജുകള്‍, എയിംസ്, മെഡിക്കല്‍ കോളേജുകള്‍, ഐഐടികള്‍ എന്നിവ നിര്‍മിക്കുന്നു.”മോദി പറഞ്ഞു.

എങ്ങനെയും അധികാരം പിടിച്ചെടുക്കുക എന്നത് ജന്മാവകാശമായി മൂന്നു പാര്‍ട്ടികളും കരുതുന്നതെന്നും മോദി കുറ്റപ്പെടുത്തി. കശ്മീര്‍ താഴ്വരയില്‍ ഭയവും അരാജകത്വവും വിതയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും എന്നാല്‍ കശ്മീരില്‍ യുവതലമുറ ഇവരുടെ ലക്ഷ്യം മനസ്സിലാക്കി അവരെ വെല്ലുവിളിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

 

കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കും, എല്ലാ കുടുംബങ്ങള്‍ക്കും
വര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യം;
കശ്മീരില്‍ മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം

 

Share

Leave a Reply

Your email address will not be published. Required fields are marked *