കണ്ണൂര്‍: പ്രവാസി സംഘടന പ്രവര്‍ത്തകനും ആര്‍.ജെ.ഡിയുടെ ജനതാ പ്രവാസി സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോക കേരളസഭാംഗവുമായ പി.കെ. കബീര്‍ സലാലയെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ മെമന്റോ നല്‍കി ആദരിച്ചു.
കണ്ണൂര്‍ എയര്‍പോര്‍ട്ടിന് പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കുന്നതിനുവേണ്ടി കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ ആദിമുഖ്യത്തില്‍ നടക്കുന്ന ധര്‍ണ്ണയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓഹരി 210525 ആയിരുന്നത് 50525 ആയി കുറക്കുന്നതിന് നിയമപോരാട്ടം നടത്തി സാധാരണക്കാരായ പ്രവാസികള്‍ക്കും ഷെയര്‍ എടുക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയാണ് പി.കെ. കബീര്‍ സലാല . കോഴിക്കോട് നഗരത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യമാണ് കബീര്‍ സലാല.കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിരവധി സംഘടനകള്‍ അദ്ദേഹത്തിന് അവാര്‍ഡുകള്‍ നല്‍കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്.
പി. കെ. കബീര്‍ സലാലയെ ആദരിച്ചു