കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് അക്രഡിറ്റേഷന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിന്

കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് അക്രഡിറ്റേഷന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് അക്രഡിറ്റേഷന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിന് ലഭിച്ചു. ഇന്ത്യയിലെ ആശുപത്രികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ (എന്‍എബിഎച്ച്) ഡിജിറ്റല്‍ ഹെല്‍ത്ത് അക്രഡിറ്റേഷനാണ് ഡല്‍ഹിയിലെ നാഷണല്‍ പേഷ്യന്റ് സേഫ്റ്റി കോണ്‍ഫറന്‍സില്‍ വെച്ച് എന്‍ എ ബി എച്ച് സി ഇ ഒ അതുല്‍ മോഹന്‍ കോന്‍ച്ചാറില്‍ നിന്ന് ആസ്റ്റര്‍ മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്‍മാടത്ത്, ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫല്‍ ബഷീര്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങി. ആരോഗ്യ സംരക്ഷണ മേഖലകളില്‍ ഉപയോഗിക്കുന്ന അത്യാധുനിക ഡിജിറ്റല്‍ ഉപകരണങ്ങള്‍, സിസ്റ്റങ്ങള്‍, പ്ലാറ്റ്ഫോമുകള്‍ എന്നിവ വിലയിരുത്തി ക്ലിനിക്കല്‍, നോണ്‍-ക്ലിനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് അക്രഡിറ്റേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചത്.
ഡിജിറ്റല്‍ ഹെല്‍ത്ത് മേഖലയില്‍ രോഗികള്‍, ആരോഗ്യ പരിരക്ഷാ ജീവനക്കാര്‍, മറ്റ് പങ്കാളികള്‍ എന്നിവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും,ശക്തമായ ആരോഗ്യ സംവിധാനം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം അക്രഡിറ്റേഷന്റെ പ്രാഥമിക ലക്ഷ്യം. രോഗികളുടെ സെന്‍സിറ്റീവ് ഡാറ്റയുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതിനും,ഡിജിറ്റല്‍ ആരോഗ്യത്തിലെ ഗുണനിലവാരത്തിനും സുരക്ഷയ്ക്കും അക്രഡിറ്റേഷന്‍ ഒരു നിര്‍ണായക മാനദണ്ഡമായി കണക്കാക്കുന്നു.

 

കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവല്‍ ഡിജിറ്റല്‍
ഹെല്‍ത്ത് അക്രഡിറ്റേഷന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിന്

Share

Leave a Reply

Your email address will not be published. Required fields are marked *