കൊട്ടാരക്കര: സംശയ രോഗം കാരണം ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ മുകളില്‍ഭാഗം സനല്‍ ഭവനില്‍ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള (65) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാവിലെ പത്തരയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
മൂത്ത മരുമകളെ ഫോണ്‍ വിളിച്ച് അറിയിച്ച ശേഷമാണ് സുരേന്ദ്രന്‍ പിള്ള ഓട്ടോറിക്ഷയില്‍ കയറി സ്റ്റേഷനിലെത്തിയത്. സരസ്വതിയും സുരേന്ദ്രന്‍ പിള്ളയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സുരേന്ദ്രന്‍ പിള്ളയ്ക്ക് സംശയ രോഗമായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ സരസ്വതിയെ മദ്യ ലഹരിയില്‍ ഉപദ്രവിക്കാറുണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തേയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇരുവരും തയ്യല്‍ തൊഴിലാളികളാണ്. മക്കള്‍: സനല്‍, സുബിന്‍. മരുമക്കള്‍: അശ്വതി, സാന്ദ്ര.