ന്യൂഡല്‍ഹി: ിലോണ്‍ മസ്‌കിന്റെ ബ്ലൈന്‍ഡ്സൈറ്റ് ഉപകരണം മാനവരാശിക്കുള്ള ശാശ്വതമായ സമ്മാനമാണെന്ന് ഇലോണ്‍മസ്‌കിനെ പുകഴ്ത്തി പ്രമുഖ വ്യവസായിയും മഹീന്ദ്രാ ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര.ജന്മനാ കാഴ്ചയില്ലാത്തവര്‍ക്കുപോലും കാഴ്ച സാധ്യമാക്കുന്നതാണ് ബ്ലൈന്‍ഡ്സൈറ്റ് ഉപകരണമെന്നും സ്പേസ് എക്സിനെക്കാളേറെ മാനവരാശിക്ക് നിങ്ങള്‍ ദീര്‍ഘകാലത്തേക്ക് നല്‍കുന്ന സമ്മാനമായിരിക്കുമെന്നും ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമത്തില്‍ കുറിച്ചു.ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാ ലിങ്കാണ് ബ്ലൈന്‍ഡ് സൈറ്റ് നിര്‍മിക്കുന്നത്. ഉപകരണം നിര്‍മിക്കുന്നതിന് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയിരുന്നു.ന്യൂറാലിങ്കില്‍നിന്നുള്ള ബ്ലൈന്‍ഡ് സൈറ്റ് ഉപകരണം, ഇരു കണ്ണുകളും നഷ്ടമായവര്‍ക്കും ഒപ്ടിക് നെര്‍വിന് കേടുപാട് സംഭവിച്ചവര്‍ക്കുപോലും കാഴ്ച സാധ്യമാക്കും. വിഷ്വല്‍ കോര്‍ട്ടക്സിന് കേടുപറ്റിയിട്ടില്ലെങ്കില്‍ ജന്മനാ അന്ധരായവര്‍ക്ക് പോലും കാഴ്ച ലഭിക്കും എന്ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.