ഷാര്‍ജ എമിറേറ്റ്‌സിന്റെ ഡവലപ്പേഴ്‌സ് ലൈസന്‍സ് ഡോ. താഹിര്‍ കല്ലാട്ടിന്

ഷാര്‍ജ എമിറേറ്റ്‌സിന്റെ ഡവലപ്പേഴ്‌സ് ലൈസന്‍സ് ഡോ. താഹിര്‍ കല്ലാട്ടിന്

ദുബൈ:യു.എ.ഇയിലും ചുവടുറപ്പിച്ച കേരളത്തിലെ പ്രമുഖ ബില്‍ഡറായ കല്ലാട്ട് ഗ്രൂപ് ചെയര്‍മാന്‍ ഡോ. താഹിര്‍ കല്ലാട്ടിന് ഷാര്‍ജ എമിറേറ്റ്‌സിലെ ഡെവലപ്പേഴ്‌സ് ലൈസന്‍സ് ലഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഒരു ബില്‍ഡര്‍ക്ക് ആദ്യമായാണ് ഈ ലൈസന്‍സ് ലഭിക്കുന്നത്. ഇതോടെ കല്ലാട്ട് ഗ്രൂപ്പിന് സ്വതന്ത്രമായി ഇവിടെ വലിയ പ്രൊജക്ടുകള്‍ ചെയ്യാം. പൂര്‍ണമായും സ്വതന്ത്രമായി ബിസിനസ് ചെയ്യാം. ഇതോടെ ഷാര്‍ജ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ സര്‍ട്ടിഫൈഡ് ഡെവലപ്പര്‍ എന്നുള്ള അംഗത്വവും ലഭിച്ചു.

ദുബൈ-ഷാര്‍ജ അതിര്‍ത്തിയിലെ തിലാല്‍ സിറ്റിയില്‍ ‘കല്ലാട്ട് Q1 എന്ന പേരില്‍ പുതിയ 20 അപ്പാര്‍ട്ടുമെന്റ് ടവറുകള്‍ ഉള്ള പ്രോജക്ടുകള്‍ക്കു തുടക്കം കുറിക്കാന്‍ ഒരുങ്ങവയെയാണ് അംഗീകാരം. ആദ്യ പ്രോജക്ടായ ‘കല്ലാട്ട് ഹില്‍സ് ടൗണ്‍ ഹൗസി’ന്റെ വിജയകരമായ സെയില്‍സിന് ശേഷം ആരംഭിക്കുന്ന പുതിയ പദ്ധതിയും ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ‘ബജറ്റ് ഫ്രന്‍ഡ്ലി’ ആയാണ് നിര്‍മിക്കുന്നത്. 4 ലക്ഷം ദിര്‍ഹംസ് മുതലാണ് 1 BHK അപാര്‍ട്‌മെന്റ് പ്രൈസ് തുടങ്ങുന്നത്. മനോഹരമായ അപ്പാര്‍ട്ടുമെന്റുകള്‍ക്കുപുറമെ സ്വിമ്മിങ് പൂളുകള്‍, പാര്‍ക്ക്, മസ്ജിദ്, മിനി ഷോപ്പിങ് സെന്ററുകള്‍, കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ജിം, മുഴുവന്‍ സമയ സെക്യൂരിറ്റി സംവിധാനം തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്നത്.

കേരളത്തിലും അമ്പലവയല്‍ നെല്ലാര്‍ ചാലില്‍ ഏകദേശം എട്ട് ഏക്ക റോളം വിസ്തൃതിയില്‍ കല്ലാട്ട് പേള്‍ റെസിഡന്‍ഷ്യല്‍ ടൗണ്‍ ഷിപ് അവസാനഘട്ടത്തിലേക്ക് കടന്നു. ഒന്നര പതിറ്റാണ്ടിന്റെ പരിചയ സമ്പത്തുള്ള കല്ലാട്ട് ബില്‍ഡേ ഴ്‌സ് ഒരുക്കുന്ന പ്രോജക്ടില്‍ കുറഞ്ഞ ചെലവില്‍ ടൗണ്‍ഷിപ് വില്ലകളും റെഡി ടു ഒക്കുപ്പൈ വില്ലകളും സ്വന്തമാക്കാന്‍ അവസരമുണ്ട്. നഗരത്തിരക്കില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന വാട്ടര്‍ഫ്രണ്ട് വില്ലകളാണ് ഇവിടെയുള്ളത്. മനോഹരമായി പണിപൂര്‍ത്തിയാകുന്ന 150 ഓളം വില്ലകളും നുറോളം അപ്പാര്‍ട്ടുമെന്റ്‌റ് സമുച്ചയങ്ങളുj മാണ് ഈ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുന്നത്. പ്രോജക്ടില്‍ ഇതിന കം 80 ശതമാനത്തിലേറെ ബുക്കിങ് നടന്നുകഴിഞ്ഞു ഹാന്‍ഡിങ് ഓവര്‍ നടന്നു കൊണ്ടിരിക്കുന്നു. പ്രോജക്ടിന്റെ ഭാഗമാകാന്‍ ഇനിയും അവസരമുണ്ട്. 29.99 ലക്ഷം രൂപ മുതല്‍ 1.5 കോടി വരെ ഉള്ള RERA അംഗീകാരത്തോടെ ബ്രിട്ടീഷ് വില്ല പ്ലോട്ടുകളും, വില്ലകളും സ്വന്തമാക്കി വയനാടിന്റെ ഏറ്റവും മനോഹരമായ സ്ഥലത്ത് നിങ്ങള്‍ക്ക് ഒരു താമസസ്ഥലം നേടിയെടുക്കാം. 2024ല്‍ പ്രോജക്ടിന്റെ ആദ്യഘട്ടവും 2025ല്‍ രണ്ടാം ഘട്ടവും പൂര്‍ത്തിയാകും.

 

ഷാര്‍ജ എമിറേറ്റ്‌സിന്റെ ഡവലപ്പേഴ്‌സ് ലൈസന്‍സ്
ഡോ. താഹിര്‍ കല്ലാട്ടിന്

 

Share

Leave a Reply

Your email address will not be published. Required fields are marked *