ന്യൂഡല്‍ഹി: പ്രവാസി ലീഗല്‍ സെല്ലിന്റെ 2023 ലെ ഏറ്റവും മികച്ച പ്രവര്‍ത്തക പുരസ്‌കാരം അഡ്വ. സോണിയ സണ്ണിക്ക്. വിദേശ തൊഴില്‍ തട്ടിപ്പിലും മറ്റും അകപ്പെട്ട നൂറുകണക്കിന് ഇരകള്‍ക്ക് നിയമ സഹായം നല്‍കിയതുള്‍പ്പെടെയുള്ള പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്‌കാരമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ്് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. എറണാകുളം ജില്ലാ കണ്‍സ്യൂമര്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഡി.ബി. ബിനുവും മുന്‍ കേരള മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനും, പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ അദ്ധ്യക്ഷനുമായ ജഡ്ജ് മോഹനദാസും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കിയത്.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. ലോകത്തെമ്പാടും പ്രതിനിധികളുള്ള പ്രവാസി ലീഗല്‍ സെല്‍ യൂ.കെ ചാപ്റ്റര്‍ അധ്യക്ഷയാണ് അഡ്വ. സോണിയ സണ്ണി. പ്രവാസ മേഖലയില്‍ പ്രതിബദ്ധതയുള്ള കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി ലീഗല്‍ സെല്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുമെന്നു ബ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത് അറിയിച്ചു.
പ്രവാസി ലീഗല്‍ സെല്‍ മികച്ച പ്രവര്‍ത്തക
പുരസ്‌കാരം അഡ്വ. സോണിയ സണ്ണിക്ക്