ഡല്‍ഹി: രാംനാഥ് കോവിന്ദ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭ
അംഗീകാരം നല്‍കി. ബില്‍ ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
രാജ്യത്ത് ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുമെന്ന് നേരത്തെ അഭിപ്രായമുണ്ടായിരുന്നു. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം പരാമര്‍ശിിക്കുകയും ചെയ്തിരുന്നു. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് വേണ്ടി ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പൊതു വോട്ടര്‍ പട്ടികയും വോട്ടര്‍ ഐഡി കാര്‍ഡുകളും തയ്യാറാക്കാനും സമിതി ശിപാര്‍ശ ചെയ്തു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രായോഗികമാവില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇപ്പോള്‍ ഉള്ള പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കമെന്നും ഇത് നടപ്പാക്കാന്‍ പോകുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.നടപ്പാക്കാന്‍ പറ്റാത്ത പദ്ധതിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും അഭിപ്രായം.ടിഎംസിയും ഇതിനെ എതിര്‍ത്തു.
എന്നാല്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സഖ്യകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സാധിക്കൂ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞുഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ പുരോഗതിക്കും കേന്ദ്ര-സംസ്ഥാന സൗഹൃദം വര്‍ധിപ്പിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.