തിരുവനന്തപുരം: കെ-ഫോണ്‍ കരാര്‍ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സി.എ.ജി റിപ്പോര്‍ട്ട് വന്നതിന് ശേഷം നിയമസഭയ്ക്ക് വിശദമായ പരിശോധന നടത്താവുന്നതാണെന്നും ഹൈകോടതി വ്യക്തമാക്കി.സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കെ ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചു. കെ ഫോണില്‍ ആസൂത്രിതമായ അഴിമതി നടന്നെന്നായിരുന്നു വി.ഡി സതീശന്റെ ആരോപണം.
ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ചോദിച്ചിരുന്നു. 2018-ലെ കരാര്‍ ഇപ്പോള്‍ ചോദ്യംചെയ്യുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു.ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, വി.ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പറയുന്നത്.