കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എം.എല്‍.എമാരെ തടഞ്ഞുവെച്ചെന്നാരോപിച്ചായിരുന്നു കേസ്. കേസെടുത്തതിനെതിരെ മുന്‍ എംഎല്‍എമാരായ എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍, കെ.ശിവദാസന്‍ നായര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം. അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം.മാണി ബാര്‍ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷം നടത്തിയ ശ്രമം വലിയ കയ്യാങ്കളിയിലെത്തിയിരുന്നു. തുടര്‍ന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇടത് എംഎല്‍എമാര്‍ മാത്രം പ്രതികളായ കേസില്‍ 2023ലാണ് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. വനിതാ നേതാക്കളായ കെ.കെ.ലതിക, ജമീല പ്രകാശം തുടങ്ങിയവരെ കയ്യേറ്റം ചെയ്തു, തടഞ്ഞുവച്ചു എന്നായിരുന്നു കേസ്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
നിയമസഭാ കയ്യാങ്കളി: യുഡിഎഫ്് മുന്‍ എംഎല്‍എമാര്‍ക്കെതിരെയുള്ള
കേസ് ഹൈക്കോടതി റദ്ദാക്കി