കോഴിക്കോട്: തളി മഹാക്ഷേത്രോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന വാഗര്‍ത്ഥ എന്ന നാമധേയത്തിലുള്ള സോവനീര്‍ 14ന് (ശനി) കാലത്ത് 10 മണിക്ക് തളി ക്ഷേത്ര പരിസരത്ത് സജ്ജമാക്കുന്ന കൈലാസ മണ്ഡപത്തില്‍ വെച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന് നല്‍കി പ്രകാശനം ചെയ്യും. ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.ആര്‍.മുരളി, മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ബൈജുനാഥ്, പ്രമുഖ വ്യവസായി ശ്രീകുമാര്‍ കോറമത്ത് എന്നിവര്‍ സംബന്ധിക്കും. ഇതോടനുബന്ധിച്ച് തളി ക്ഷേത്രോത്സവ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 ഡിസംബര്‍ 1ന് നടത്തുന്ന ലക്ഷ ദീപത്തിന്റെ കൂപ്പണ്‍ വിതരണോദ്ഘാടനവും വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഉത്സവാഘോഷ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.ഗോവിന്ദ് ചന്ദ്രശേഖര്‍, ദേവസ്വം എക്‌സി.ഓഫീസര്‍ മനോജ് കുമാര്‍, മുഖ്യ രക്ഷാധികാരി ശ്രീകുമാര്‍ കോറമത്ത് കണ്‍വീനര്‍ പി.എം.ഉണ്ണികൃഷ്ണന്‍, സുവനീര്‍ ചീഫ് എഡിറ്റര്‍ അഡ്വ.കെ.വി.മോഹനന്‍ പങ്കെടുത്തു.