സൂപ്പര്‍ ലീഗ് ആവേശത്തിനോടൊപ്പം ഓണാഘോഷവും

സൂപ്പര്‍ ലീഗ് ആവേശത്തിനോടൊപ്പം ഓണാഘോഷവും

കോഴിക്കോട്: മൈതാനത്ത് വിസ്മയങ്ങള്‍ നിറച്ച കാലിക്കറ്റ് എഫ് സി താരങ്ങളും മുഖ്യ പരിശീലകന്‍ ഓസ്‌ട്രേലിയന്‍ സ്വദേശി ഇയാന്‍ ആന്‍ഡ്രൂ ഗില്ലനും കസവിന്‍മുണ്ടുടുത്ത് മലയാളക്കരയുടെ ഓണാഘോഷത്തിലും പങ്ക്‌ചേര്‍ന്നു. കാലിക്കറ്റ് എഫ് സിയുടെ മുഖ്യ പ്രായോചകരായ ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ ജീവനക്കരോടൊപ്പമായിരുന്നു ടീമിന്റെ ഓണാഘോഷം. ടീം അംഗങ്ങളെ മാവേലി വേഷധാരികളുടെയും,മറ്റു കലാകാരന്മാരുടെയും സാന്നിധ്യത്തില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഹംസ, സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത്, സി എം എസ് ഡോ.എബ്രഹാം മാമന്‍, ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫല്‍ ബഷീര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ ചടങ്ങുകളും മത്സരങ്ങളും വിദേശ താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമിന് നവ്യാനുഭവമായി. ഓണം പോലുള്ള സാംസ്‌കാരിക ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടാണെന്നും കേരളീയ കലകള്‍ ലോക പ്രസിദ്ധമാണെന്നും ഇയാന്‍ ആന്‍ഡ്രൂ ഗില്ലന്‍ പറഞ്ഞു. കൂടാതെ നഗരത്തിലെ പ്രാധാന പാതയോരത്ത് മികച്ച ശുചിത്യത്തോടെ ഹോസ്പിറ്റലിനെ കാത്തു സൂക്ഷിക്കുന്ന ഹൗസ്‌കീപ്പിംഗ് തൊഴിയാളികളെ പ്രത്യേകം അഭിനന്ദിക്കുകയും, ആശുപത്രിയില്‍ ജനിക്കുന്ന എല്ലാ നവജാത ശിശുക്കളുടെ രക്ഷിതാക്കള്‍ക്കും ഫലവൃക്ഷത്തൈ സമ്മാനിക്കുന്ന ‘ പിറവി ‘ പദ്ധതിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

 

 

 

സൂപ്പര്‍ ലീഗ് ആവേശത്തിനോടൊപ്പം ഓണാഘോഷവും

Share

Leave a Reply

Your email address will not be published. Required fields are marked *