സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും: ജില്ലയുടെ സമഗ്രപുരോഗതിക്ക് കൂട്ടായ ശ്രമത്തിന് മന്ത്രിമാര്‍ നേതൃത്വം നല്‍കണം;എസ് ഡി പി ഐ

സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും: ജില്ലയുടെ സമഗ്രപുരോഗതിക്ക് കൂട്ടായ ശ്രമത്തിന് മന്ത്രിമാര്‍ നേതൃത്വം നല്‍കണം;എസ് ഡി പി ഐ

കോഴിക്കോട്: മലബാറിന്റെ സമഗ്ര വികസനത്തിന് സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിക്കാന്‍ തയ്യാറാവണം. മലബാറിനോടുള്ള കാലങ്ങളായുള്ള അവഗണനക്ക് പരിഹാരം കാണാന്‍ ഇതിലൂടെ സാധിക്കുമെന്നതിനാല്‍ ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും മലബാറിലെ ജനങ്ങളുടെ വികസന സ്വപ്നത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാകണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. ഒന്നേ മുക്കാല്‍ കോടിയിലധികം ജനങ്ങള്‍ക്ക് സെക്രട്ടറിയേറ്റ് അനക്സ് ഉപകാരപ്പെടും. ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്ക് എല്ലാ മാസവും മലബാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത്. അത്യാവശ്യ സേവനങ്ങള്‍ക്ക് തിരുവനന്തപുത്തേക്കുള്ള യാത്ര ഏറെ ബുദ്ധിമുട്ടിക്കുന്നതാണെന്നിരിക്കെ കൂടുതല്‍ സൗകര്യപ്രദമായ രൂപത്തില്‍ ജനങ്ങളുടെ ആവശ്യപൂര്‍ത്തീകരണത്തിന് കോഴിക്കോട് സെക്രട്ടറിയേറ്റ് അനക്സ് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
താങ്ങാനാവാത്ത ചാര്‍ജും യാത്രാ ബുദ്ധിമുട്ടും കാരണം മലബാറിലെ ജനങ്ങള്‍ വിവിധ കേസുകളില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ മടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട് ഇതൊഴിവാക്കാന്‍ ഹൈക്കോടതി ബെഞ്ച് കോഴിക്കോട് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകണം.
മലബാറിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഭൗതിക വികസനത്തിനും ഡോക്ടര്‍മാര്‍ അടക്കമുള്ള സ്റ്റാഫുകളെ നിയമിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ എക്സറേ സംവിധാനം പോലും കാര്യക്ഷമമല്ല. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം സംവിധാനം രാത്രിയിലും പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ മതിയായ ജീവനക്കാരെ നിയമിച്ചിട്ടില്ല. ഇത്തരം വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും ഇടതു – വലതുപക്ഷ ജനപ്രതിനിധികളും തയ്യാറാവാത്തതാണ് ഇത്തരം അവഗണന തുടരുന്നതിന്റെ കാരണമെന്നും എസ് ഡി പി ഐ ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ, ജന.സെക്രട്ടറി എന്‍. കെ. റഷീദ് ഉമരി, ജില്ലാ സെക്രട്ടറി കെ. ഷമീര്‍, പി.ടി അഹമ്മദ്, ബാലന്‍ നടുവണ്ണൂര്‍, അബ്ദുല്‍ ഖയ്യൂം പങ്കെടുത്തു.

 

സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും:
ജില്ലയുടെ സമഗ്രപുരോഗതിക്ക് കൂട്ടായ ശ്രമത്തിന്
മന്ത്രിമാര്‍ നേതൃത്വം നല്‍കണം;എസ് ഡി പി ഐ

Share

Leave a Reply

Your email address will not be published. Required fields are marked *