ന്യൂഡല്‍ഹി: കേരളത്തെയൊന്നാകെ വേദനയിലാഴ്ത്തി ജെന്‍സന്‍ വിട പറഞ്ഞപ്പോള്‍ ശ്രുതിക്ക് കരുത്ത് പകരാന്‍ ആശ്വാസ വാക്കുകളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘മേപ്പാടി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ ഞാനും പ്രിയങ്കയും ശ്രുതിയെ കുറിച്ചും അവളുടെ സഹനശക്തിയെ കുറിച്ചും മനസ്സിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതുപോലെ അവള്‍ ധൈര്യവതിയായി നിന്നു. ഇന്ന്, അവള്‍ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അഭിമുഖീകരിക്കുന്നുവെന്നതില്‍ ഞാന്‍ ദുഃഖിതനാണ്. അവളുടെ പ്രതിശ്രുതവരന്‍ ജെന്‍സന്റെ വിയോഗം… ദുഷ്‌കരമായ ഈ സമയത്ത് നിങ്ങള്‍ തനിച്ചല്ലെന്ന് അറിയുക.. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാവട്ടെയെന്നും’ രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം ഉരുളെടുത്തപ്പോള്‍ ജീവിതത്തിലേക്ക് ശ്രുതിയെ തിരികെ കൊണ്ടുവരുന്നതിന് ജെന്‍സന്‍ ഒപ്പമുണ്ടായിരുന്നു. കരുത്ത് പകര്‍ന്ന തണലായി അവന്‍ അവളെ പിടിച്ചുനിര്‍ത്തി. ഡിസംബറില്‍ വിവാഹം നടത്തുന്നതിനും തീരുമാനിച്ചു. എന്നാല്‍ വിധി ശ്രുതിക്ക് വേദനകളകറ്റാന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം കൊല്ലഗല്‍ ദേശീയ പാതയില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ജെന്‍സനും ശ്രുതിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ശ്രുതിക്ക് കരുത്ത് പകരാന്‍ ആശ്വാസ വാക്കുകളുമായി കേരളം ഒപ്പമുണ്ട്.
ശ്രുതിയെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി