നാദാപുരം:നാദാപുരത്തും പരിസര പ്രദേശങ്ങളിലും പിടി മുറുക്കുന്ന ലഹരി മാഫിയക്കെതിരെ പോലീസ് ശക്തമായ നടപടി സ്വികരിച്ചു ലഹരി കച്ചവടക്കാരെ നിലക്ക് നിര്‍ത്തണമെന്ന് ഐ എന്‍ എല്‍ നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അര്‍ദ്ധരാത്രി വാഹന പരിശോധന കര്‍ശനമാക്കുകയും, ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്യണമെന്നും യോഗം ആവശ്യമുന്നയിച്ചു. യോഗം ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ ഉല്‍ഘാടനം ചെയ്തു. കെ ജി ലത്തീഫ് അധ്യക്ഷത വഹിച്ചു.വി എ അമ്മദ് ഹാജി, രവിപുറ്റങ്കി, റഫീഖ് കാവില്‍, എസ് കെ സി തങ്ങള്‍ (കൊടക്കല്‍) കെ.കെ. അന്‍വര്‍, ഇ കെ പോക്കര്‍, ആര്‍ കെ കുഞ്ഞബ്ദുല്ല, വി എ പോക്കര്‍ ഹാജി, ഇ കെ അ ഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. കെ. കെ ജാഫര്‍ നന്ദി പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറിയായി രവി പുറ്റങ്കിയെയും, ട്രഷറായി ഇ കെ പോക്കറേയും തെരെഞ്ഞെടുത്തു.
ലഹരി മാഫിയക്കെതിരെ പോലീസ് ശക്തമായ
നടപടി എടുക്കണം;എ എന്‍ എല്‍