ലഖ്നൗ: സെമികണ്ടക്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ സെമികണ്ടക്ടര്‍ ശക്തികേന്ദ്രമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ലോകത്തെ എല്ലാ ഉപകരണങ്ങളിലും
ഇന്ത്യന്‍ നിര്‍മിത ചിപ്പുകള്‍ ഉണ്ടായിരിക്കണമെന്നതാണ് സ്വപ്നമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ ‘സെമികോണ്‍ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
24 രാജ്യങ്ങളില്‍നിന്നായി അര്‍ധചാലക നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന 250-ലധികം കമ്പനികളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
സെപ്റ്റംബര്‍ 11 മുതല്‍ 13 വരെയാണ് ത്രിദിന സെമികോണ്‍ സമ്മേളനം നടക്കുന്നത്.
സെമികണ്ടക്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ നിക്ഷേപം
നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ഇന്ത്യയെ
ലക്ഷ്യസ്ഥാനമാക്കുമെന്ന് പ്രധാനമന്ത്രി