ചൂണ്ടല്‍ : ഗുരുദര്‍ശനങ്ങള്‍ മാനവ ജീവിതത്തിന്റെ പുരോഗതിയുടെ താക്കോലാണെന്നും, ഗുരുദേവ സൂക്തങ്ങളും, കൃതികളും പാഠ്യ വിഷയമാക്കണമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. ഓണാഘോഷത്തിനോടനുബന്ധിച്ച് പുതുശ്ശേരിയില്‍ ഗുരുദേവ സേവ സമിതി സംഘടിപ്പിച്ച മതമൈത്രി സംഗമത്തില്‍ ഗുരുദേവ സന്ദേശം നല്‍കുകയായിരുന്നു.സമിതി പ്രസിഡണ്ട് ചന്ദ്രശേഖരന്‍ പുതുശ്ശേരി അധ്യക്ഷത വഹിച്ചു.സുബ്രഹ്‌മണ്യ ശിവക്ഷേത്രം തിരുമേനി വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജാന്‍സി ധര്‍മ്മന്‍, കൃഷ്ണപ്രസാദ് കല്‍പ്പാത്തിങ്കല്‍ ബാലകൃഷ്ണന്‍, കൃഷ്ണകുമാര്‍,സുലൈമാന്‍ പുതുശ്ശേരി, എ.കെ. തിലകന്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്നവരെ ആദരിക്കുകയും സാമ്പത്തിക സഹായവും, ഓണക്കിറ്റ് വിതരണവും നടത്തി.
ഗുരു ദര്‍ശനങ്ങള്‍ മാനവ ജീവിതത്തിന്റെ പുരോഗതിയുടെ താക്കോല്‍;
കരീംപന്നിത്തടം