അജിത് കുമാറിനെ മാറ്റണം; എല്‍ഡിഎഫ് ഘടക കക്ഷികള്‍

അജിത് കുമാറിനെ മാറ്റണം; എല്‍ഡിഎഫ് ഘടക കക്ഷികള്‍

തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍നിന്ന് എം.ആര്‍.അജിത് കുമാറിനെ മാറ്റണമെന്ന ഉറച്ച നിലപാടുമായി എല്‍ഡിഎഫ് ഘടക കക്ഷികളായ
എന്‍സിപിയും ആര്‍ജെഡിയും. ഇന്ന് നടക്കുന്ന എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിന് മുന്നേയാണ് ഇരു കക്ഷികളും ഈ ആവശ്യം ഉന്നയിച്ചത്. സിപിഐയെ കൂടാതെ എന്‍സിപിയും ആര്‍ജെഡിയും രംഗത്തെത്തിയതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ധത്തിലായി.

ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് എല്‍ഡിഎഫിലെ ഘടകകക്ഷികള്‍. വിഷയം പ്രധാന ചര്‍ച്ചയാകുന്ന നിര്‍ണായക എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി എന്‍സിപിയും ആര്‍ജെഡിയും അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തി. സിപിഐക്കു പുറമേ രണ്ടു ഘടകകക്ഷികള്‍ കൂടി രംഗത്തെത്തിയതോടെ സിപിഎമ്മും സര്‍ക്കാരും സമ്മര്‍ദത്തിലായി. മുന്നണി യോഗത്തിനു മുന്‍പായി സിപിഎംസിപിഐ നേതാക്കള്‍ ആശയവിനിമയം നടത്തി.എഡിജിപി ആര്‍എസ്എസുമനായി കൂടിക്കാഴ്ച നടത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് എന്‍സിപി അധ്യക്ഷന്‍ പി.സി.ചാക്കോയും,കൂടിക്കാഴ്ച സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് ആര്‍ജെഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജും അഭിപ്രായപ്പെട്ടു.എഡിജിപിയെ മാറ്റണമെന്ന് ഇരു ഘടക കക്ഷികളും ആവശ്യപ്പെട്ടു.
ഇന്നും തീരുമാനം നീണ്ടാല്‍ യുക്തമായ പ്രതികരണം ഉണ്ടാകുമെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. അന്വേഷണത്തിനുശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കാമെന്നാണ് സിപിഎം നിലപാട്. അന്വേഷണം നടക്കുന്ന കാര്യം ഘടകക്ഷികളെ അറിയിക്കും. കുറ്റക്കാരാണെന്ന് കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും നിലപാട് വ്യക്തമാക്കും. ടി.പി.രാമകൃഷ്ണന്‍ എല്‍ഡിഎഫ് കണ്‍വീനറായശേഷം നടക്കുന്ന ആദ്യ യോഗമാണിത്.

 

അജിത് കുമാറിനെ മാറ്റണം; എല്‍ഡിഎഫ് ഘടക കക്ഷികള്‍

Share

Leave a Reply

Your email address will not be published. Required fields are marked *