കൊടുവള്ളി:മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതു വിപണിയില്‍ ഇടപെടുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തരവകുപ്പിന്റെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം കൊടുവള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. തുടര്‍ന്നുനടന്ന പ്രതിഷേധയോഗം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി. കെ. ജലീല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍. വി. നൂര്‍ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ടി കെ പി അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. കൊടുവള്ളി മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശിവദാസന്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കോതൂര്‍ ബാബു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ യു. കെ. വേലായുധന്‍, സി. കെ.അബ്ബാസ്, കെ.എസ്.യു. ജില്ല ജനറല്‍ സെക്രട്ടറി ഫിലിപ്പ് ചോല, ഗഫൂര്‍ മുക്കില്‍ അങ്ങാടി, ഷാഫി കെ പി തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് സി. കെ. മുനീര്‍,വി. ടി. ശ്രീകാന്ത്, വി. കെ. കാസിം,പി. സി.ഫിജാസ്, റഷീദ് കരുവന്‍പൊയില്‍, പി. പി. റഷീദ്, വി. രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കെ.പിസിസിയുടെ ആഹ്വാനപ്രകാരമുള്ള മണ്ഡലം തല പന്തം കൊളുത്തി പ്രകടനം, പഴയങ്ങാടി മാടായി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വെങ്ങര ഗാന്ധീ മന്ദിരത്തില്‍ നിന്നും ആരംഭിച്ച്, ചെമ്പല്ലിക്കുണ്ട്, വെങ്ങര റയില്‍വേ ഗേറ്റ് വഴി വെങ്ങര മുക്കില്‍ സമാപിച്ചു.മണ്ഡലം പ്രസിഡണ്ട് മന്ദി പവിത്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഗ്ലോബല്‍ മെമ്പര്‍ പുന്നക്കന്‍ മുഹമ്മദലി ഉഘാടനം ചെയ്തു.സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കാന്‍, വര്‍ഗ്ഗീയവാദികള്‍ക്ക് കുഴലൂത്ത് നടത്തുന്ന പിണറായി വിജയന്‍ അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നത്, കേരളത്തിന്റെ മതസൗഹാര്‍ദ്ധത്തിന് ആപത്താണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ പുന്നക്കന്‍ പ്രസ്താവിച്ചു.മാടായ് ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ സുധീര്‍ വെങ്ങര, രാമചന്ദ്രന്‍ വീ.വി, ഗോകുലന്‍ ബി.പി., മാട്ടുമ്മല്‍ മോഹനന്‍, വാര്‍ഡ് മെമ്പര്‍ കക്കോ പ്രവന്‍ മോഹനന്‍, മണ്ഡലം ഭാരവാഹികളായ വി.കെ.വി.ദിനേശ് ബാബു , വീ.ബി.മുരളീധരന്‍, അനീഷ് ബാലന്‍, യു കരുണാകരന്‍ തുടങ്ങിയവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.
പന്തം കൊളുത്തി പ്രകടനം നടത്തി