ന്യൂഡല്‍ഹി: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു. ആരോഗ്യനില ഗുരുതരമായിതുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ തീവ്രപരിചരണവിഭാഗത്തിലാണ് അദ്ദേഹം. ശ്വാസകോശ അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് സിപിഎം പുറത്തിറക്കിയ ഔദ്യോഗികമായി അറിയിച്ചു.
യെച്ചൂരി തീവ്രപരിചരണവിഭാഗത്തില്‍ തുടരുന്നു