നാദാപുരം:ഡല്‍ഹി, മുംബെ, ബാഗ്ലൂര്,ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും, കുടുംബങ്ങള്‍ക്കും ഓണത്തിന് കേരളത്തിലെത്താന്‍ മാര്‍ഗ്ഗമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. സീസണില്‍ വിമാന ചാര്‍ജ്ജും, ബസ്സ് ചാര്‍ജ്ജും അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച് മലയാളികളെ ചൂഷണം ചെയ്യുകയാണ്. യാത്ര പ്രശ്നം പരിഹരിക്കാന്‍ റെയില്‍വേ ഓണക്കാലത്ത് ഇവിടങ്ങളിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍
അനുവദിച്ച് മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന് ഐ എന്‍ എല്‍ നാദാപുരം പഞ്ചായത്ത് കമ്മിറ്റി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഐ എന്‍ എല്‍ നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി രവി പുറ്റന്ങ്കി യോഗം ഉല്‍ഘാടനം ചെയ്തു. വി എ പോക്കര് ഹാജി, നാസ്സര്‍ ചിയ്യൂര്, കെ.കെ.അന്‍വര്‍,
അത്തിലാട്ട് കുട്ട്യാലി ഹാജി, കുഞ്ഞബ്ദുല്ല തെരുവന്‍ പറമ്പ് എന്നിവര്‍ സംസാരിച്ചു.