എസ് ഡി ടി യു കലക്ടറേറ്റ് ധര്‍ണ നടത്തി

എസ് ഡി ടി യു കലക്ടറേറ്റ് ധര്‍ണ നടത്തി

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ് ഡി ടി യു) കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് വല്‍ക്കരണം അവസാനിപ്പിക്കുക, സ്‌പെഷ്യല്‍ എക്കണോമിക്‌സ് സോണുകള്‍ ഒഴിവാക്കുക, മത്സ്യ ബന്ധന മേഖലയിലെ വിദേശ ട്രോളറുകള്‍ നിരോധിക്കുക, തോട്ടം തൊഴിലാളികളുടെ ഡി എ കുടിശിക വിതരണം ചെയ്യുക, ക്ഷേമനിധി ഫണ്ടുകള്‍ വക മാറ്റി ചെലവഴിക്കുന്നത് അവസാനിപ്പിക്കുക, ക്ഷേമനിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുക, തൊഴിലാളി ദ്രോഹം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡണ്ട് എ വാസു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തൊഴിലാളികള്‍ക്ക് നേരെ കാണിക്കുന്ന നിഷേധാത്മക നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന് എ വാസു ആവശ്യപ്പെട്ടു. തൊഴിലാളി ദ്രോഹനടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് എസ്ഡിടിയു നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഹുസൈന്‍ മണക്കടവ് അധ്യക്ഷത വഹിച്ചു. ഗഫൂര്‍ വെള്ളയില്‍, ഉനൈസ് ഒഞ്ചിയം, സിദ്ദീഖ് കരുവംപൊയില്‍, സലാം കുട്ടോത്ത്, റസാഖ് കളരാന്തിരി, റാഫി പയ്യാനക്കല്‍ , ഇസ്മയില്‍ പേരാമ്പ്ര, അഷ്‌റഫ് കൊടുവള്ളി, നജീര്‍ കുറ്റ്യാടി, റഫീക്ക് വടകര, സലീം ഫറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

എസ് ഡി ടി യു കലക്ടറേറ്റ് ധര്‍ണ നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *