കോഴിക്കോട്: ജില്ലയില്‍ 200ലധികം അംഗീകൃത കാറ്ററേഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നൂറ് കണക്കിന് വ്യാജന്മാര്‍ ഈ മേഖലയില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുകയാണെന്ന് ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെയും ഫുഡ് സേഫ്റ്റിയുടെയും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ, ലൈസന്‍സ് ഇല്ലാത്ത ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
വിശേഷ ദിവസങ്ങളില്‍ ഓര്‍ഡര്‍ ഡെലിവറി ചെയ്യേണ്ട സമയം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഭക്ഷണം കിട്ടാതെ ഉപഭോക്താക്കള്‍ വഞ്ചിതരാവുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇത്തരം വ്യാജന്മാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊളളാന്‍ സര്‍ക്കാര്‍ അമാന്തം കാണിക്കരുതെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് പ്രേംചന്ദ് വള്ളില്‍, സംസ്ഥാന സെക്രട്ടറി പി.ഷാഹുല്‍ ഹമീദ്, സംസ്ഥാന സമിതി അംഗം ബേബി, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സ്വരൂപ് പങ്കെടുത്തു.