തിരുവനന്തപുരം:എഡിജിപി എം.ആര്‍.അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കോവളത്ത് കൂടിക്കാഴ്ച നടത്തിയെന്നു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. 2023 ഡിസംബറില്‍ കോവളത്തെ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആര്‍എസ്എസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ റാം മാധവ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അജിത് കുമാര്‍ സന്ദര്‍ശിച്ചത്. ആര്‍എസ്എസ് സമ്പര്‍ക് പ്രമുഖ് കൈമനം ജയകുമാറാണ് അജിത് കുമാറിനെ കൂട്ടിക്കൊണ്ടു പോയതെന്നാണു വിവരം.
തൃശൂരില്‍വച്ച് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാര്‍ സന്ദര്‍ശിച്ചതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും കൈമനം ജയകുമാറാണ്.