കോഴിക്കോട്: ലോക ഹൃദയദിനമായ സെപ്റ്റംബര്‍ 29-ന് കോഴിക്കോട് കോര്‍പ്പറേഷന്‍ കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ വിവിധ സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ച് ‘ഹൃദയത്തിന്ന് വേണ്ടി ഒരു നടത്തം’ സംഘടിപ്പിക്കുന്നു. വിവിധ ആശുപത്രികള്‍, സാമൂഹിക സാംസ്‌കാരിക സംഘടനകള്‍, സ്‌കൂള്‍,കോളേജ് വിദ്യാര്‍ഥികള്‍, സ്‌കൗട്ട്സ്, എന്‍സിസി കേഡറ്റുകള്‍ എന്നിവര്‍ നടത്തത്തില്‍ പങ്കെടുക്കും.
മേയര്‍ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാന്‍: മേയര്‍ ബീന ഫിലിപ്പ്, വൈസ് ചെയര്‍മാന്‍ ഡോ.പി കെ അശോകന്‍, അഡ്വ.രാജന്‍, ജനറല്‍ കണ്‍വീനര്‍: ഡോ.കെ.കുഞ്ഞാലി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആര്‍.ജയന്ത് കുമാര്‍, കണ്‍വീനര്‍മാര്‍ എം.വി.റംസി ഇസ്മായില്‍, എം പി.ഇമ്പിച്ചമ്മദ് എന്നിവരെ യോഗം തെരഞ്ഞെടുത്തു.
സെപ്റ്റംബര്‍ 29 (ഞായര്‍) രാവിലെ 7:00 മണിക്ക് കോര്‍പ്പറേഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ നിന്ന് തുടങ്ങി ഫ്രീഡം സ്‌ക്വയറിലേക്ക് നടന്ന് ശ്രീ ഗുജറാത്തി സ്‌കൂള്‍ ഗ്രൗണ്ടില്‍ അവസാനിക്കും. ചടങ്ങില്‍ 80 വയസ്സിന് മുകളിലുള്ള പങ്കാളികളെ മേയര്‍ ആദരിക്കും. തുടര്‍ന്ന്
കോഴിക്കോട്ടെ പ്രമുഖ കാര്‍ഡിയോളജിസ്റ്റുകളുമായുള്ള ‘ഹൃദ്രോഗ കാരണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും’ എന്നതിനെ സംബന്ധിച്ച സംവേദനാത്മക സെഷന്‍ നടത്തും.
ലോക ഹൃദയദിനം
സപ്തംബര്‍ 29 ന് ആചരിക്കുന്നു