സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരന്‍ ബസിനകത്തു കയറി വധിക്കാന്‍ ശ്രമം

സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരന്‍ ബസിനകത്തു കയറി വധിക്കാന്‍ ശ്രമം

കോഴിക്കോട്: സമയക്രമത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരന്‍ ബസിനകത്തു കയറി വധിക്കാന്‍ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി മീത്തലകത്ത് എം.നൗഷാദിനെ (46) സ്വകാര്യ ആശുപതിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ മമ്പറം കുണ്ടത്തില്‍ പി.കെ.ഷഹീറിനെ (48) അറസ്റ്റ് ചെയ്തു.

വടകരയില്‍ നിന്നു വന്ന് നിര്‍ത്തിയിട്ട ബസിനുള്ളില്‍ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ, പരിചയക്കാരനായ ഷഹീര്‍ ബസില്‍ വച്ച് കുത്തി പരുക്കേല്‍പിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന കണ്ടക്ടര്‍ പ്രമോദ് ഇടപെട്ടെങ്കിലും പ്രതി ജാക്കി ലിവര്‍ എടുത്തു നൗഷാദിന്റെ തലയ്ക്കടിച്ച് ഓടി രക്ഷപ്പെട്ടു.

തിങ്കളാഴ്ച നാഷാദ് ഓടിച്ചിരുന്ന ബസ് മറ്റൊരു ബസിന്റെ മുന്നില്‍ വന്നു എന്നു പറഞ്ഞാണ് ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതിയെ ബുധനാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

 

 

സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ
ജീവനക്കാരന്‍ ബസിനകത്തു കയറി വധിക്കാന്‍ ശ്രമം

Share

Leave a Reply

Your email address will not be published. Required fields are marked *