കോഴിക്കോട്:ദേശീയ അധ്യാപക ദിനത്തില്‍ ദര്‍ശനം സാംസ്‌കരിക വേദി പ്രവര്‍ത്തകര്‍ അക്ഷരോപഹാരവുമായി ലൈബ്രറി കൗണ്‍സില്‍ മുന്‍ ഭാരവാഹി വി വി പി നമ്പ്യാര്‍ മാസ്റ്ററെ ആദരിച്ചു. ദര്‍ശനം ആജീവനാന്ത അംഗവും അധ്യാപകനുമായ എന്‍ ഡി ഉണ്ണികൃഷ്ണന്‍ വി വി പി യെ പൊന്നാട
ചേര്‍ന്ന് ആദരപത്രം കൈമാറി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക കഥകള്‍ , പി കെ പാറക്കടവിന്റെ പെരുവിരല്‍ക്കഥകള്‍, കെ പി രാമനുണ്ണിയുടെ ഹൈന്ദവം എന്നിവ എഴുത്തുകാരനും കാച്ചിലാട്ട് ചാത്തു മെമ്മോറിയല്‍ യു പി സ്‌കൂള്‍ പ്രധാനാധ്യാപകനുമായ ജ്യോതിസ് പി. കടയപ്രത്ത് , രാമകൃഷ്മിഷന്‍ ഹയര്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് അധ്യാപിക ജ്യോത്സന പി. കടയപ്രത്ത്, പാറുക്കുട്ടി ടീച്ചര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഹരിലാല്‍ ( മാതൃഭൂമി) എന്നിവര്‍ക്ക് സമ്മാനിച്ചു. 1994 ല്‍ പനയോല മേഞ്ഞ ഷെഡില്‍ തുടങ്ങിയ ദര്‍ശനം സാംസ്‌കാരികവേദിയുടെ ഗ്രന്ഥശാല നിരന്തരം സന്ദര്‍ശിച്ച് ആദ്യ ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നയുടന്‍ അംഗീകാരം ലഭ്യമാക്കാന്‍ മുന്‍കൈ എടുത്തത് അന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായിരുന്ന വി വി പി നമ്പ്യാര്‍ ആയിരുന്നു. ഇന്ന് സംസ്ഥാനത്തെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഗ്രന്ഥശാലയായി വളര്‍ന്ന് എ പ്ലസ് നിലവാരത്തില്‍ ദര്‍ശനത്തെ എത്തിച്ചതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തി എന്ന നിലയിലാണ് ദര്‍ശനം പ്രവര്‍ത്തകര്‍, അറിയപ്പെടുന്ന ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവു കൂടിയായിരുന്ന വി വി പി നമ്പ്യാരുടെ വസതിയിലെത്തി ദേശീയ അധ്യാപകദിനാശംസകള്‍ നേര്‍ന്നത്.