കോഴിക്കോട്:പ്രമുഖ സ്വാതന്ത്യ സമര സേനാനിയും ദേശീയ നേതാവും മാതൃഭൂമി സ്ഥാപക പത്രാധിപരുമായിരുന്ന കെ.പി. കേശവ മേനോന് അന്ത്യ നിദ്ര കൊള്ളുന്ന ബീച്ചില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് കെ.പി. കേശവ മേനോന്‍ അനുസ്മരണ സമിതി ആവശ്യപ്പെട്ടു. കേശവ മേനോന്റെ 134 -ാ മത് ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സി. ജനറല്‍ സെക്രട്ടറി പി എം. അബ്ദുറഹിമാന്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണ സമിതി ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി അഡ്വ. എം. രാജന്‍ അധ്യക്ഷത വഹിച്ചു.ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.മമ്മത് കോയ, ഡോ.കെ. മൊയ്തു, കെ. മുഹമ്മദലി, കണ്ടിയില്‍ ഗംഗാധരന്‍, എം.കെ. അനന്ത രാമന്‍ സംസാരിച്ചു.
കെ.പി. കേശവ മേനോന് ബീച്ചില്‍ സ്മാരകം വേണം