കോഴിക്കോട്: സുലൈമാന്‍ സേട്ട് സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് ആന്റ് സോഷ്യല്‍ സര്‍വ്വീസ് ട്രസ്റ്റ് കോഴിക്കോട് സിറ്റി ചാപ്റ്ററിന് കീഴില്‍ കുറ്റിച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമായ സുലൈമാന്‍ സേട്ട് സെന്ററിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ആരംഭിക്കുന്ന പിങ്ക് കെയര്‍ പാലിയേറ്റീവിന്റെ ഉദ്ഘാടനം 8ന് ഞായറാഴ്ച കാലത്ത് 9.30ന് സുലൈമാന്‍ സേട്ട് സെന്ററില്‍വെച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ലോഞ്ചിംഗ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേയര്‍ ബീന ഫിലിപ്പ് ,അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. സ്ത്രീകളുടെ പരിചരണം സ്ത്രീകള്‍ തന്നെ ചെയ്യുന്ന തികച്ചും വ്യത്യസ്തമായ രീതിയാണ് പിങ്ക് കെയര്‍ പാലിയേറ്റീവ്. സംസ്ഥാനത്ത് ആദ്യമായി 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും വേണ്ടി പ്രത്യേക പരിശീലനം ലഭിച്ച 25 വനിതാ വളണ്ടിയര്‍മാര്‍ ഉള്‍പ്പെടുന്ന ടീമാണ് പിങ്ക് കെയര്‍ പാലിയേറ്റീവിലുള്ളത്. സേവനങ്ങള്‍ക്ക് 9074536236 എന്ന ഹെല്‍പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ വനിതാ വേദി പ്രസിഡണ്ട് അസ്മിത നിസാര്‍, സെക്രട്ടറി വഹീദ.വി.പി, ട്രഷറര്‍ റൈദത്ത്.ടി, നോഡല്‍ ഓഫീസര്‍ എം.വി.റംസി ഇസ്മയില്‍, സെന്റര്‍ ചെയര്‍മാന്‍ കെ.പി.സലീം, വനിതാ വേദി കോ-ഓര്‍ഡിനേറ്റര്‍ എം.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
പിങ്ക് കെയര്‍ പാലിയേറ്റീവ് ഉദ്ഘാടനം 8ന്