ബെന്നീസ് റോയല്‍ ടൂര്‍സ് കോഴിക്കോട് ശാഖയുടെ ഉദ്ഘാടനം സെപ്തം. 7ന്
കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയായ ബെന്നിസ് റോയല്‍ ടൂര്‍സ് 7, 8 തീയതികളില്‍ കോഴിക്കോട്ട് വേള്‍ഡ് ട്രാവല്‍ എക്സ്പോ സംഘടിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബെന്നി പാനിക്കുളങ്ങര, ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍ രാഘവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലിക്കറ്റ് ടാജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന എക്സ്പോ മൗറീഷ്യസ് അംബാസ്സഡര്‍ ഹായമാന്‍ഡോയാല്‍ ദിലും ഉദ്ഘാടനം ചെയ്യും. സുരിനാം അംബാസിഡര്‍ അരുണ്‍കോശിമാര്‍ ഹാഡിന്‍, ഫിജി അംബാസിഡര്‍ ജഗന്നാഥ് സമി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഗ്രേറ്റ് ഇന്ത്യന്‍ റോഡ് ട്രിപ്പ്, സൗത്ത് അമേരിക്കന്‍ ആമസോണ്‍ പര്യടനം, ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പ് പാക്കേജ് ഐക്കണ്‍ ഓഫ് സീസ് തുടങ്ങിയ നിരവധി പാക്കേജുകള്‍ ആകര്‍ഷക നിരക്കുകളില്‍ എക്സ്പോയില്‍ ലഭ്യമാകും. കൂടാതെ ഇരുന്നൂറോളം രാജ്യങ്ങളിലേയ്ക്കുള്ള ടെയ്ലര്‍-മേഡ് പാക്കേജുകളും എക്സ്പോയുടെ ഭാഗമാകുമെന്ന് ബെന്നി പാലിക്കുളങ്ങര കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനുമായ എസ് കെ പൊറ്റെക്കാട് അനുസ്മരണവും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും. അറക്കല്‍ കുടുംബാംഗമായ അഷ്‌റഫ് അറക്കല്‍ പരിപാടിയില്‍ മുഖ്യാതിഥിയാകും. എക്സ്പോയുടെ ഭാഗമായി നടത്തുന്ന ഭാഗ്യനറുക്കെടുപ്പിലെ വിജയികള്‍ക്ക് സിങ്കപ്പൂര്‍ ക്രൂയ്‌സ്, ദുബായ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള എയര്‍ ടിക്കറ്റുകള്‍ സമ്മാനമായി നല്‍കും. എക്സ്പോ പ്രവേശനം സൗജന്യമായിരിക്കും.
എക്സ്പോയുടെ മുന്നോടിയായി ബെന്നിസ് റോയല്‍ ടൂര്‍സിന്റെ നാലാമത് ശാഖ കോഴിക്കോട് ബാങ്ക് റോഡില്‍ കുരിശുപള്ളിക്കു എതിര്‍വശം സിനിമ സംവിധായകനും യാത്രികനുമായ ലാല്‍ ജോസും പ്രശസ്ത വ്ളോഗറും ഓട്ടോ ജേര്‍ണലിസ്റ്റും ആഗോള സഞ്ചാരിയും ലാല്‍ ജോസിന്റെ യൂറോപ്യന്‍ റോഡ് യാത്രയുടെ പങ്കാളിയുമായ ബൈജു എന്‍ നായരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.വാര്‍ത്താസമ്മേളനത്തില്‍ ബെന്നീസ് റോയല്‍ ടൂര്‍സ് ടീം ലീഡര്‍ ഏഷ്യ ജിതിന്‍ വേണുഗോപാല്‍, കോഴിക്കോട് ശാഖാ മാനേജര്‍ ജുബൈര്‍ ഹനീഫ എന്നിവരും പങ്കെടുത്തു.
ബെന്നീസ് റോയല്‍ ടൂര്‍സ് വേള്‍ഡ് ട്രാവല്‍ എക്സ്പോ 7,8ന്