ശ്രീനഗര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു കശ്മീരില്‍. . റംബാന്‍, അനന്ത്‌നാഗ് ജില്ലകളിലെ രണ്ട് റാലികളിലാണ് ഇന്ന് രാഹുല്‍ പങ്കെടുക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള റാലികളിലാണിത്. സെപ്റ്റംബര്‍ 18നാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.ബനിഹാല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന വികാര്‍ റസൂല്‍ വാനിക്കു വേണ്ടിയാണ് രാഹുല്‍ ആദ്യ പ്രചാരണം നടത്തുക. തുടര്‍ന്ന് അനന്ത്‌നാഗ് ജില്ലയിലെ ദൂരുവില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിറിന് വേണ്ടിയുള്ള റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. ശേഷം വൈകിട്ടോടെ ഡല്‍ഹിയിലേക്ക് മടങ്ങും. രാഹുല്‍ ഗാന്ധിയ്ക്ക് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും ജമ്മു കശ്മീരില്‍ നടക്കുന്ന ഒന്നിലധികം തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. 40 താര പ്രചാരകരാണ് കോണ്‍ഗ്രസിനു വേണ്ടി ജമ്മു കശ്മീരിലെത്തുക.
മൂന്നു ഘട്ടമായാണ് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ്. നാഷനല്‍ കോണ്‍ഫറന്‍സിനൊപ്പമാണ് കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 90 അംഗ സഭയില്‍ 51 സീറ്റുകളില്‍ നാഷനല്‍ കോണ്‍ഫറന്‍സും 32 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. ഒക്ടോബര്‍ 8നാണ് വോട്ടെണ്ണല്‍.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍
രാഹുല്‍ഗാന്ധിജമ്മുകാശ്മീരില്‍