കോഴിക്കോട് : സാക്ഷിയുടെ 2024 ലെ സോഷ്യല്‍ പെര്‍ഫോമര്‍ അവാര്‍ഡിന് കരീം പന്നിത്തടം അര്‍ഹനായി. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സര്‍ഗ്ഗോത്സവ വേദിയില്‍ വെച്ച് തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ.യില്‍ നിന്ന് കരീം പന്നിത്തടം അവാര്‍ഡ് ഏറ്റുവാങ്ങി. പതിനായിരത്തിലധികം വിവിധ ന് പരിപാടികള്‍ സംഘടിപ്പിച്ച കരീം പന്നിത്തടത്തിന് 154 അവാര്‍ഡുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. നിലവില്‍ മുസ്ലിംലീഗ് ദേശീയ സമിതി അംഗവും, ഫോര്മര് പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും,വേള്‍ഡ് മലയാളി ഫെഡറേഷന് കേരള രക്ഷാധികാരിയും, വിവിദ് കേരള ചെയര്‍മാനുമാണ്. സാക്ഷി പ്രസിഡണ്ട് വിശ്വം തൃശ്ശൂര്‍ അധ്യക്ഷത വഹിച്ചു. സാക്ഷി സെക്രട്ടറി അനസ്ബി, രക്ഷാധികാരി ജാനമ്മ കുഞ്ഞുണ്ണി, ശബരിമല മുന്‍ മേല്‍ശാന്തി ശംഭു നമ്പൂതിരി, എഴുത്തുകാരായ വള്ളത്തോള്‍ രവീന്ദ്രനാഥ്,എളവൂര്‍ വിജയന്, മുഹമ്മദ് പട്ടിക്കര, ഇന്ദിരാദേവി, ലളിത വിജയന്, ജയാ റോയ്, ഷൈലജ സീന രാമവാര്യര്‍ എന്നിവര്‍ അനുമോദിച്ചു.
സാക്ഷിയുടെ 2024 ലെ സോഷ്യല്‍ പെര്‍ഫോമര്‍ അവാര്‍ഡ് കരീം പന്നിത്തടത്തിന്