ഒരുമാസത്തെ ശമ്പളംവയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് രാഹുല്‍ ഗാന്ധി

ഒരുമാസത്തെ ശമ്പളംവയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ ഒരുമാസത്തെ ശമ്പളം വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് വയനാട് മുന്‍ എം.പിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. 2.30 ലക്ഷം രൂപയാണ് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് രാഹുല്‍ സംഭാവന ചെയ്തത്.

ദുരന്തം സകലതും നശിപ്പിച്ച വയനാട്ടിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് പിന്തുണ ആവശ്യമാണ്. എന്റെ ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ദുരന്തബാധിതരുടെ സഹായത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ളതിലേക്ക് സംഭാവന ചെയ്തു. തങ്ങളാല്‍ ആവും വിധം സംഭവന നല്‍കാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുകയാണ്, എത്ര ചെറിയ സഹായവും പ്രയോജനകരമാകും. രാജ്യത്തിന്റെ മനോഹരമായ ഒരു ഭാഗമാണ് വയനാട്. ഏറെ നഷ്ടങ്ങള്‍ നേരിടേണ്ടിവന്ന അവിടുത്തെ ആളുകളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ നമുക്ക് ഒരുമിച്ച് സഹായിക്കാം, സാമൂഹിക മാധ്യമമായ എക്സില്‍ രാഹുല്‍ കുറിച്ചു.

 

 

 

ഒരുമാസത്തെ ശമ്പളംവയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് രാഹുല്‍ ഗാന്ധി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *