കോഴിക്കോട്:പട്ടിക വിഭാഗ സംഘടനാ നേതാവും സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്ന സിപിഐ പൂനൂരിന്റെ നിര്യാണത്തോടനുബന്ധിച്ച് വിവിധ സാമൂഹ്യ സാംസ്‌കാരിക സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.
യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു.
കെ.വി.സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു.രാമദാസ് വേങ്ങേരി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.പ്രൊഫ:പി.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.വീ.ടി.ഭരത് രാജന്‍,കെ.പി.ലിജു കുമാര്‍,പി.പുഷ്പ കുമാര്‍,എ.പി.വേലായുധന്‍,ദാസന്‍ കൊടിയത്തൂര്‍,പി.ശശി എന്നിവര്‍ സംസാരിച്ചു.