ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ക്ലിയര്‍ സൈറ്റ് പദ്ധതി ജില്ലയില്‍ ആരംഭിച്ചു

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ക്ലിയര്‍ സൈറ്റ് പദ്ധതി ജില്ലയില്‍ ആരംഭിച്ചു

കോഴിക്കോട് : ഹൈബ്രിഡ് വിദ്യാഭ്യാസ രീതികള്‍ ആരംഭിച്ചതോടെ ഡിജിറ്റല്‍ പഠനത്തിനും, സോഷ്യല്‍മീഡിയയുടെ ഉപയോഗത്തിന് വേണ്ടിയും കുട്ടികളിലെ സ്‌ക്രീനിംഗ് സമയം വളരെ കൂടുതലാണ്. കഴിഞ്ഞ 10വര്‍ഷത്തിനിടയില്‍ മൂന്ന് ഇരട്ടിയിലേറെ വര്‍ദ്ധിച്ചുവരുന്ന മയോപിയ രോഗത്തിന്റെ പ്രധാന കാരണമാണ് സ്‌ക്രീനിംഗ്.മയോപിയ ചെറുക്കുന്നതിനും, സമയോചിതവും ഫലപ്രദവുമായ ചികിത്സകള്‍ ലഭ്യമാക്കുന്നതിനും വേണ്ടി കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ നടത്തുന്ന ‘ക്ലിയര്‍ സൈറ്റ്’ പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടനം മായനാട് എ യു പി സ്‌കൂളില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. നേത്ര പരിശോധനക്കായി പ്രോട്ടോക്കോളുകള്‍ സ്ഥാപിക്കുകയും രോഗം നിര്‍ണയിച്ചാലുടന്‍ പ്രീ-ഫാബ്രിക്കേറ്റഡ് കണ്ണടകള്‍ നല്‍കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ രീതി. വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നതിലൂടെ, കുട്ടികളുടെ വിദ്യാഭ്യാസ യാത്രയിലും വ്യക്തിഗത വളര്‍ച്ചയിലും ശോഭനമായ ഭാവിയിലും നേരിട്ട് സ്വാധീനം ചെലുത്തുകയാണ് ചെയ്യുന്നതെന്നും ഇത്തരം നന്മകളെ സമൂഹം പ്രോത്സാഹിപ്പിക്കുകയും മാതൃകയാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. ഭാരത് സ്‌കൗട്ട് ഗൈഡ് മായനാട് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച പണം വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് കൈമാറി. ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ റഫീഖ് മാസ്റ്ററെ ആസ്റ്റര്‍ മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്‍മാടത്ത് ആദരിച്ചു.
കുട്ടികളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിച്ച് അവരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള അവസരം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും,ഓരോ വര്‍ഷവും 140 ഓളം സ്‌കൂളുകളില്‍ 30,000 കുട്ടികള്‍ക്ക് സൗജന്യ നേത്രപരിശോധനാ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യം വച്ച് പത്ത് വര്‍ഷം നീളുന്ന പദ്ധതിയാണ് ആസ്റ്റീരിയന്‍ യുണൈറ്റഡിന്റെയും, ആസ്റ്റര്‍ വളണ്ടിയേര്‍സിന്റെയും സഹകരണത്തോടെ നടത്തുന്നതെന്നും, പദ്ധതിക്ക് വേണ്ടി രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് അടങ്ങിയ സജ്ജീകരണങ്ങളും പരിശീലനം നേടിയ ജീവനക്കാരെയും ഒരുക്കിയിട്ടുണ്ടെന്നും മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്‍മാടത്ത് പറഞ്ഞു. കൂടാതെ നിര്‍ധരായ രക്ഷിതാക്കള്‍ക്കുളുടെ ഉപജീവനമാര്‍ഗത്തിന് ചെറിയ കടകള്‍, സ്‌കൂളിലേക്കുള്ള വാട്ടര്‍ പ്യൂരിഫയര്‍ എന്നിവയുടെ വിതരണവും നടന്നു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്മിത വള്ളിശ്ശേരി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അസീസ് തെലങ്ങല്‍, പ്രധാന അധ്യാപകന്‍ അനൂപ് മാസ്റ്റര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,എസ്എസ്ജി,എഫ്എസ്എ, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ക്ലിയര്‍ സൈറ്റ് പദ്ധതി ജില്ലയില്‍ ആരംഭിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *