കോഴിക്കോട്: പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്റ് എംപവര്‍മെന്റ് ട്രസ്റ്റ് (ASSET) 202324 വര്‍ഷത്തെ വിദ്യാഭ്യാസ മേഖലയിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അങ്കണവാടി, പീ പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി, കോളജ് തലങ്ങളിലെ മികച്ച അധ്യാപകര്‍ക്കും, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും, മികച്ച അധ്യാപക രക്ഷാകര്‍തൃ സമിതിക്കുമാണ് പുരസ്‌കാരങ്ങള്‍.
ഓരോ വിഭാഗത്തിലും പതിനായിരത്തി ഒന്ന് രൂപയും ,പ്രശസ്തിപത്രവും, ഫലകവും പൊന്നാടയും നല്‍കും.
മുന്‍ കേരളാ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐഎഎസ്, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും കേരളാ സംസ്ഥാന സ്‌കൗട്ട് കമ്മീഷണറുമായ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, മലപ്പുറം ജില്ലാ വിജയഭേരി കോഡിനേറ്റര്‍ ടി. സലീം, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സെക്രട്ടറി ബിന്നി സാഹിതി അസറ്റ് ചെയര്‍മാന്‍ സി.എച്ച്.ഇബ്രാഹിംകുട്ടി, അവാര്‍ഡ് കമ്മറ്റി കണ്‍വീനര്‍ നസീര്‍ നൊച്ചാട് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തീരുമാനിച്ചത്.
കേരളപ്പിറവി ദിനത്തില്‍ പേരാമ്പ്രയില്‍ നടക്കുന്ന വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സേവന സന്നദ്ധ സംഘടനയാണ് അസറ്റ് പേരാമ്പ്ര .
മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ തനതു പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, അക്കാദമിക നിലവാരമുയര്‍ത്താന്‍ പോസിറ്റീവ് മോണിറ്ററിംഗിന് പ്രചോദനമേകുക എന്നീ ലക്ഷ്യങ്ങളോടെയാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതെന്ന് അസറ്റ് ചീഫ് അഡൈ്വസര്‍ ജിജി തോംസണ്‍, അസറ്റ് ചെയര്‍മാന്‍ സി.എച്ച്.ഇബ്രാഹിംകുട്ടി, ജൂറി അംഗം ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട്, അക്കാദമിക് ഡയറക്ടര്‍ ടി. സലീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അസറ്റ് – ഭാവിക പ്രതിഭാ പോഷണ പദ്ധതി, ഉണര്‍വ്വ് – രാക്ഷാകര്‍തൃ ശാക്തീകരണ സംഗമങ്ങള്‍, അസറ്റ് സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍, സ്‌കൂള്‍ ലൈബ്രറികള്‍ക്ക് ഏറ്റവും പുതിയ പുസ്തകങ്ങള്‍ നല്‍കല്‍ എന്നീ പദ്ധതികള്‍ അസറ്റ് സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്നു.
പുരസ്‌കാര ജേതാക്കള്‍
മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ.ദ.അ.അഷ്‌റഫ് , (അസോസിയേറ്റ് പ്രൊഫസര്‍ യൂനിവേഴ്‌സിറ്റി കോളജ് തിരുവനന്തപുരം), ഭിന്നശേഷി മേഖല- ജി.രവി, ഉന്നത വിദ്യാഭ്യാസം വി മീഷ്.എം.എസ് (ഡിഗ്‌നിറ്റി കോളജ് പേരാമ്പ്ര), ഹയര്‍ സെക്കണ്ടറി വിഭാഗം ഡോ.ഇസ്മായില്‍ മരി തേരി (എസ്.ജി.എം.ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊളത്തൂര്‍), പ്രധാനാധ്യാപകന്‍ കെ.എം.മുഹമ്മദ് (ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മേപ്പയ്യൂര്‍), സെക്കണ്ടറി വിഭാഗം വി.സി.ഷാജി, (കെ.പി.എം.എസ്.എം.എച്ച്.എസ് എസ് അരിക്കുളം), സി.ബി.എസ്.ഇ വിഭാഗം മിനി ചന്ദ്രന്‍.കെ (ഒലീവ് പബ്ലിക് സ്‌കൂള്‍ പേരാമ്പ്ര), പ്രൈമറി വിഭാഗം എന്‍.പി.എ. കബീര്‍ (എന്‍.ഐ.എം.എല്‍.പി.സ്‌കൂള്‍ പേരാമ്പ്ര), പ്രീ പ്രൈമറി വിഭാഗം ബിന്ദു.പി (ചെറുവാളൂര്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍),
ബെസ്റ്റ് പി.ടി.എ.അവാര്‍ഡ് പ്രൈമറി ജി.എം.എല്‍.പി.എസ്. ആ വള, സെക്കണ്ടറി വിഭാഗം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മേപ്പയ്യൂര്‍.
പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍:
വി.എം.അഷ്‌റഫ് വിദ്യാരംഗം പേരാമ്പ്ര സബ് ജില്ല, സൗമ്യ വി.കെ മരുതേരി എല്‍.പി.സ്‌കൂള്‍, ബിന്ദു ജോസഫ് അമൃത വിദ്യാലയം, രജനി തോമസ് സെന്റ് മീരാസ് പബ്ലിക് സ്‌കൂള്‍, വിലങ്ങില്‍ ഹമീദ് സലഫി ടീച്ചര്‍ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, മേപ്പയ്യൂര്‍, പി.പി.റഷീദ് സ്‌കൂള്‍ ഐ.ടി. കോഡിനേറ്റര്‍, നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.
അസറ്റ് പേരാമ്പ്ര വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു