വിദേശത്ത് നിന്നെത്തി വീട്ടിലേക്കുള്ള യാത്രയില്‍ ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം

വിദേശത്ത് നിന്നെത്തി വീട്ടിലേക്കുള്ള യാത്രയില്‍ ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം

വടകര: ദേശീയപാതയില്‍ മുക്കാളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തലശ്ശേരി സ്വദേശി പ്രണവം നിവാസില്‍ ജുബിന്‍ (38), ന്യൂമാഹിയിലെ കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലഫോണ്‍ എക്സ്ചേഞ്ചിനു സമീപം ബുധനാഴ്ച രാവിലെ 6.15-ഓടെയായിരുന്നു അപകടം.

അമേരിക്കയില്‍നിന്ന് വന്ന ഷിജിലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനത്തില്‍നിന്ന് പുറത്തേക്ക് തെറിച്ച ഷിജില്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തില്‍ കുടുങ്ങിയ ജുബിനെ അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മൃതദഹേങ്ങള്‍ വടകര സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

വിദേശത്ത് നിന്നെത്തി വീട്ടിലേക്കുള്ള യാത്രയില്‍ ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം

 

Share

Leave a Reply

Your email address will not be published. Required fields are marked *