യുവതരംഗ് ജീവന്‍ രക്ഷാ പരിശീലനം നല്‍കി

യുവതരംഗ് ജീവന്‍ രക്ഷാ പരിശീലനം നല്‍കി

കോഴിക്കോട്: അത്യാഹിതങ്ങള്‍ നടക്കുമ്പോള്‍ മിക്കയിടത്തും പ്രായമായവരോ, സ്ത്രീകളോ, കുഞ്ഞുങ്ങളോ മാത്രമാണുണ്ടാവുക. ഈ അവസ്ഥയില്‍ ഇവരില്‍ തന്നെ അടിയന്തിര ജീവന്‍ രക്ഷാ പ്രര്‍ത്തനം പരിശീലിച്ചവരുണ്ടെങ്കില്‍ ഒട്ടേറെ ജീവന്‍ രക്ഷിക്കാനും കിടപ്പിലായേക്കാവുന്ന നിത്യ രോഗത്തില്‍ നിന്നും വിടുതല്‍ നല്‍കാനും കഴിയുമെന്നത് കണക്കിലെടുത്ത് യുവതരംഗിന്റെ സോഷ്യല്‍ ആന്റ് കമ്യൂണിറ്റി വിംഗ് തെക്കെപ്പുറത്തും സമീപ പ്രദേശത്തും നടത്തുന്ന പ്രോജക്ടായ അടിയന്തിര ജീവന്‍ രക്ഷാ പ്രവര്‍ത്തന പരിശീലന പരിപാടിക്ക് തുടക്കമായി. കുണ്ടുങ്ങല്‍ – പള്ളിക്കണ്ടി റോഡിലെ യുവതരംഗ് ഭവനില്‍ വെച്ച് നടത്തിയ പരിശീലന ക്ലാസില്‍ നിരവധിപേര്‍ പങ്കെടുത്തു.

ജീവന്‍ രക്ഷാ പരിശീലകനും ആസ്റ്റര്‍ മിംസഎമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനുമായ എം.പി. മുനീര്‍ മണക്കടവ് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് മഹൃദയ സ്തംഭനം, സ്‌ട്രോക്ക്, ആഹാരം തൊണ്ടയില്‍ കുടുങ്ങല്‍, പാമ്പുകടിയേല്‍ക്കല്‍, തീ പൊള്ളല്‍, ഉയരത്തില്‍ നിന്നും വീഴല്‍, വാഹനാപകടം തുടങ്ങിയ അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന പ്രായോഗിക പരിശീലനം നല്‍കി.

യുവതരംഗ് പ്രസിഡണ്ട് എ.വി. റഷീദലി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ബി.വി. മുഹമ്മദ് അഷ്‌റഫ്, ട്രഷറര്‍ പി.ഐ. അലി ഉസ്മാന്‍, ആര്‍. ജയന്ത് കുമാര്‍, പി. മുസ്തഫ, സി.ടി. ഇമ്പിച്ചിക്കോയ, കെ.എം. സാദിഖ്, പി.കെ.എം. ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

യുവതരംഗ് ജീവന്‍ രക്ഷാ പരിശീലനം നല്‍കി

Share

Leave a Reply

Your email address will not be published. Required fields are marked *