കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസ്സോറി അധ്യാപക വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു

കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസ്സോറി അധ്യാപക വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു

കോഴിക്കോട് : കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിന്‍ അംഗീകാരമുള്ള ഗ്രന്ഥശാലകളില്‍ പബ്‌ളിക് സോഫ്റ്റ് വെയറിലൂടെ കാറ്റലോഗിംഗ് പൂര്‍ത്തീകരിക്കുന്നതിനുള്ള പരിശിലനം കേരളമെമ്പാടും നടന്നുവരുന്നതിന്റെ ഭാഗമായി കോഴിക്കോട് താലുക്കിലെ എ- പ്‌ളസ്സ് ഗ്രന്ഥാലയമായ ദര്‍ശനം സാംസ്‌കാരിക വേദിയുടെ 7183 പുസ്തകങ്ങളുടെ കാറ്റലോഗിംഗ് കേരള എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ പ്രീ പ്രൈമറി – മോണ്ടിസ്സോറി അധ്യാപിക പരിശീലകരുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ത്തീകരിച്ചു. സമാപന പരിപാടി ട്രയിനീസിന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു കൊണ്ട് കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ദര്‍ശനം പ്രസിഡന്റ് പി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. വിവിധ സെന്ററുകളുടെ പ്രിന്‍സിപ്പല്‍മാരായ കെ രേഷ്മ, നീത സി, അധ്യാപികമാരായ ഐശ്വര്യ പി ടി, ഫംന ടി പി, രഹ്ന എന്‍, വിനീത ടി വി, ദര്‍ശനം ബാലവേദി മെന്റര്‍ പി തങ്കം, ലൈബ്രേറിയന്‍ വി വിലാസിനി എന്നിവര്‍ ആശംസ നേര്‍ന്നു. രണ്ടാം ഘട്ട സാമുഹ്യ പ്രവര്‍ത്തനത്തിലൂടെ 15000 ലധികം പുസ്തകങ്ങളുടെ കാറ്റലോഗിംഗും പൂര്‍ത്തീകരിക്കുമെന്ന് കെ ഇ സി ഡയറക്ടര്‍ കെ സതീശന്‍ അറിയിച്ചു. ലൈബ്രറി കൗണ്‍സില്‍ മുഖപത്രം ഗ്രന്ഥാലോകത്തിന്റെ 55 വരിക്കാരുടെ വാര്‍ഷിക വരിസംഖ്യ 27500 രൂപയുടെ ചെക്ക് സുരേഷ് ബാബു ഏറ്റു വാങ്ങി. ദര്‍ശനം സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും യൂത്ത് ക്‌ളബ്ബ് കണ്‍വീനര്‍ പി ജസിലുദീന്‍ നന്ദിയും പറഞ്ഞു.

 

 

കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസ്സോറി
അധ്യാപക വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *