അന്‍വറിന്റെ ആരോപണങ്ങളില്‍ തീരുമാനം കര്‍ശനം; എ.കെ. ബാലന്‍

അന്‍വറിന്റെ ആരോപണങ്ങളില്‍ തീരുമാനം കര്‍ശനം; എ.കെ. ബാലന്‍

പാലക്കാട്: മുഖ്യമന്ത്രി കര്‍ശന തീരുമാനമാണ് പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ എടുത്തതെന്ന് സി.പി.എം നേതാവ് എ.കെ. ബാലന്‍. ്അന്‍വറിന്റെ ആരോപണങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഡി.ജി.പി. അന്വേഷണ ചുമതല ഏല്‍പ്പിച്ചതായും എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയതായും ബാലന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടേത് മാതൃകാപരമായ ഇടപെടലാണ് നടത്തിയത്.കേരളത്തിലെ പോലീസ് ഇന്ത്യക്ക് അഭിമാനമാണ്. കുറ്റാന്വേഷണ മികവിലും ക്രമസമാധാന പരിപാലനത്തിലും യഥാര്‍ഥത്തില്‍ ലോകത്തിലെ മുന്‍നിര സേനകളോടാണ് പോലീസ് ഇപ്പോള്‍ മത്സരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് പോലീസ് സ്റ്റേഷനുകളില്‍ ഒന്ന് വളപട്ടണം പോലീസ് സ്റ്റേഷനാണ്. സ്റ്റുഡന്റ് പോലീസ്, പിങ്ക് പോലീസ് എന്നിവയ്ക്കും അവാര്‍ഡുകള്‍ ലഭിച്ചു. അഴിമതി കുറഞ്ഞ രാജ്യത്തെ ഏക പൊലീസ് കേരളത്തിലേതാണെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

 

 

അന്‍വറിന്റെ ആരോപണങ്ങളില്‍
തീരുമാനം കര്‍ശനം; എ.കെ. ബാലന്‍

Share

Leave a Reply

Your email address will not be published. Required fields are marked *